---
title: "വിറക് അടുപ്പിൽ തീ കൊളുത്താനുള്ള ശ്രമം ;  പൊള്ളലേറ്റ് വയോധിക ദമ്പതിമാർ മരിച്ചു"
english_title: "Elderly couple dies after trying to light fire in wood-burning stove"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/322239/Elderly couple dies after trying to light fire in wood-burning stove"
published_at: "2025-10-24T09:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68faf87ff39f4_1000949160.jpg"
keywords: []
---

# വിറക് അടുപ്പിൽ തീ കൊളുത്താനുള്ള ശ്രമം ;  പൊള്ളലേറ്റ് വയോധിക ദമ്പതിമാർ മരിച്ചു

> **Lead Summary:** വിറക് അടുപ്പിൽനിന്നും തീപടർന്നു പൊള്ളലേറ്റ് വയോധിക ദമ്പതിമാർ മരിച്ചു. പേരൂർക്കട ഹരിത നഗറിൽ എ.ആന്റണി, ഭാര്യ ഷേർളി എന്നിവരാണ് മരിച്ചത്. വീടിനു പുറത്തുള്ള വിറക് അടുപ്പിൽ മണ്ണെണ്ണ ഒഴിച്ചു കത്തിക്കുമ്പോഴാണ് അപകടം.

## Article Content

വിറക് അടുപ്പിൽനിന്നും തീപടർന്നു പൊള്ളലേറ്റ് വയോധിക ദമ്പതിമാർ മരിച്ചു. പേരൂർക്കട ഹരിത നഗറിൽ എ.ആന്റണി, ഭാര്യ ഷേർളി എന്നിവരാണ് മരിച്ചത്. വീടിനു പുറത്തുള്ള വിറക് അടുപ്പിൽ മണ്ണെണ്ണ ഒഴിച്ചു കത്തിക്കുമ്പോഴാണ് അപകടം.

അടുപ്പിൽനിന്ന് ആന്റണിയുടെ മുണ്ടിലേക്കു തീപടർന്നു പിടിക്കുകയായിരുന്നു. ആന്റണിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഷേർളിയുടെ ദേഹത്തും തീ പിടിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നു ബന്ധുക്കൾക്കു വിട്ടുനൽകും. മകൻ: ഫെലിക്സ് ആന്റണി. മരുമകൾ: ദർശിനി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/322239/Elderly couple dies after trying to light fire in wood-burning stove)